കാസര്‍കോട് സീതാംഗോളിയില്‍ കൊല്ലപ്പെട്ട വായോധികന്റെ മൃതദേഹം വീടിന് സമീപത്തുള്ള സെപ്റ്റിക് ടാങ്കില്‍ നിന്ന് പുറത്തെടുത്തു. ചൗക്കാട് സ്വദേശി തോമസ് കാസ്റ്റയാണ് കൊല്ലപ്പെട്ടത്. ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. തലയിലും, കൈയിലും, കാലിലും മാരകമായി പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. രണ്ട് ദിവസമായി തോമസ് കാസ്റ്റയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് ഇന്നലെ പ്രാദേശത്ത് അഴുകിയ മണം പരന്നതോടെ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. അല്‍പസമയത്തിനകം മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി പരിയാരത്തേക്ക്് കൊണ്ടുപോകും. പ്രാദേശത്ത് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രികരിച്ചു പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
സീതാംഗോളിയിലെ കൊലപാതകം, മൃതദേഹം സെപ്റ്റിക് ടാങ്കില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി പരിയാരത്തേക്ക്
mynews
0