കാസർകോട് : 2022 ൽ സഹകരണ പരീക്ഷാ ബോർഡ് നടത്തിയ ജൂനിയർ ക്ലാർക്ക് പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തിയ കേസിലെ പ്രതിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കാസർകോട് പെരിയ പുതുക്കൈ സ്വദേശി മേലത്ത് വീട്ടിൽ ഹരി ഗോവിന്ദ് ആണ് പിടിയിലായത്. പരീക്ഷ തീരും മുൻപ് ചോദ്യങ്ങളുടെ ഉത്തരങ്ങൾ യൂട്യൂബിൽ അപ്ലോഡ് ചെയ്ത സംഭവത്തിൽ ഷെഫീഖ് എന്നയാളെ നേരത്തെ ക്രൈംബ്രാഞ്ച് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ചോർത്തിയതിന് പിന്നിൽ ഹരി ഗോവിന്ദ് ആണെന്ന വിവരം പുറത്ത് വന്നത്. കേസിലെ രണ്ടാം പ്രതിയായ ഷെഫീഖ് അറസ്റ്റിലായതോടെ ഹരിഗോവിന്ദ് വിദേശത്തേക്ക് കടന്നു.തിരികെ നേപ്പാൾ വഴി ഇന്ത്യയിലേക്ക് എത്തുകയും ഖത്തറിലേക്ക് പോകാനായി വിസക്ക് അപേക്ഷിക്കുകയും ചെയ്തിരുന്നു.ഇതിനിടെയാണ് മലപ്പുറം ക്രൈംബ്രാഞ്ച് സംഘം ഇയാളെ ഡൽഹിയിൽ വെച്ച് അറസ്റ്റ് ചെയ്യുന്നത്.ചോദ്യപേപ്പർ ചോർത്തി പ്രതിക്ക് കൈമാറിയതിന് പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. പ്രതിയെ വിദേശത്തേക്ക് രക്ഷപ്പെടാൻ സഹായിച്ചവരെകുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ട്
സഹകരണ ബാങ്ക് പരീക്ഷാ ചോദ്യപേപ്പർ ചോർത്തിയ കേസിലെ പ്രതി പിടിയിൽ
mynews
0