ചട്ടഞ്ചാലിലെ ടാറ്റ കൊവിഡ് ആശുപത്രി പൊളിച്ച്‌ മാറ്റി സ്‌പെഷ്യാലിറ്റി ആശുപത്രിയാക്കാനുള്ള നടപടികള്‍ ഇഴയുന്നു*


 ചട്ടഞ്ചാലിലെ ടാറ്റ കൊവിഡ് ആശുപത്രി പൊളിച്ച്‌ മാറ്റി സ്‌പെഷ്യാലിറ്റി ആശുപത്രിയാക്കാനുള്ള നടപടികള്‍ ഇഴയുകയാണ്.

റവന്യൂ ഭൂമി ആരോഗ്യ വകുപ്പിന് കൈമാറാനുള്ള നടപടി പൂർത്തിയായില്ല,

കോടികള്‍ മുടക്കി നിര്‍മ്മിച്ച ടാറ്റ കൊവിഡ് ആശുപത്രിയാണ് പൊളിക്കുന്നത്. കണ്ടെയ്‌നറുകളെല്ലാം ഇപ്പോള്‍ ചോര്‍ന്നൊലിക്കുന്ന അവസ്ഥയിലാണ് പലതും മേല്‍ക്കൂര നിലംപൊത്താറായ അവസ്ഥയില്‍. ഈ ഫാബ്രിക്കേറ്റഡ് കണ്ടെയ്‌നറുകളില്‍ ഇനി ആശുപത്രി തുടരാനാവില്ല.


കൊവിഡ് രോഗികള്‍ ഇല്ലാതായതോടെ ആശുപത്രിയുടെ പ്രവര്‍ത്തനം പതിയെ നില്‍ക്കുകയായിരുന്നു. ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാരെ സ്ഥലം മാറ്റി. വെന്റിലേറ്ററുകളും ലാബ് ഉപകരണങ്ങളുമെല്ലാം മറ്റ് ആശുപത്രികളിലേക്ക് മാറ്റി. സ്ഥിരം കെട്ടിടം നിര്‍മ്മിച്ച്‌ സ്‌പെഷ്യാലിറ്റി ആശുപത്രിയാക്കി ഉയര്‍ത്തുമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം. ഭൂമി റവന്യൂ വകുപ്പിന്റെ കൈവശമാണ്. അത് ആരോഗ്യ വകുപ്പിന് കൈമാറിയാൽ നിര്‍മ്മാണം നടക്കും

Previous Post Next Post
Kasaragod Today
Kasaragod Today