കാസർകോട് : പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മഞ്ചേശ്വരം ദേര്‍ളക്കട്ട ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നാലു വയസുകാരി മരിച്ചു. മീഞ്ച പട്ടത്തമൊഗറു കുത്തുറുവിലെ ഫോട്ടോഗ്രാഫറായ ദീക്ഷിതിന്റെ മകള്‍ ആത്മി (4)യാണ് മരിച്ചത്. മൂന്നുദിവസം മുമ്പാണ് കുട്ടിക്ക് പനി ബാധിച്ചത്. മാതാവ് ശില്‍പ. സഹോദരി ധ്വനി.