കാസർകോട് : 19 ലക്ഷത്തിലധികം രൂപയുടെ കുഴൽപ്പണം പൊലീസ് പിടികൂടി ; കുഴൽപ്പണം കടത്തിയ കുമ്പള സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന സിദ്ദിഖ് (30) നെ കസ്റ്റഡിയിലെടുത്തു.കാസർകോട് നഗരത്തിലെ റോട്ടറി ക്ലബ്ബിന് സമീപം വെച്ചാണ് കാറിൽ കൊണ്ട് പോവുകയായിരുന്ന പണം പിടികൂടിയത്. 19,60,500 രൂപയാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. രേഖകളില്ലാത്ത പണമാണെന്ന് വ്യക്തമായതോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിവിധ സ്ഥലങ്ങളിൽ വിതരണം ചെയ്യാനായി കൊണ്ട് പോവുകയായിരുന്നു പണമെന്ന് ഇയാൾ മൊഴി നൽകി.ഓണത്തിന്‍റെ ഭാഗമായി ലഹരിക്കടത്ത് കണ്ടുപിടിക്കാൻ പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് കുഴൽപ്പണം പിടികൂടിയത്
കാറിൽ കടത്തുകയായിരുന്ന 19 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി യുവാവ് പിടിയിൽ
mynews
0