പെര്‍ള: മഞ്ഞപ്പിത്തം ബാധിച്ച് ഡെപ്യൂട്ടി തഹസില്‍ദാര്‍ മരിച്ചു. പെര്‍ള അരമങ്കലയിലെ സുബ്ബണ്ണനായക് (53) ആണ് മരിച്ചത്. പെര്‍ള പള്ളക്കാനയിലെ പരേതനായ രാമനായകിന്റെയും കാവേരിയുടേയും മകനാണ്. സുബ്ബണ്ണ നായക് ആദ്യം കെ.എസ്.ആര്‍.ടി.സിയിലാണ് ജോലി ചെയ്തത്. പിന്നീട് റവന്യൂ വകുപ്പില്‍ സേവനമനുഷ്ടിക്കുകയായിരുന്നു. ഷേണി, കാട്ടുകുക്കെ, ബായാര്‍, മീഞ്ച എന്നിവിടങ്ങളിലെ വില്ലേജ് ഓഫീസുകളില്‍ വില്ലേജ് ഓഫീസറായിരുന്നു. പിന്നീട് മഞ്ചേശ്വത്ത് ഡെപ്യൂട്ടി തഹസില്‍ദാറായി ജോലി ചെയ്തുവരവെയാണ് മഞ്ഞപ്പിത്തം ബാധിച്ചത്. ഭാര്യ: ഭവാനി. മക്കള്‍: ജിതിന്‍, നിവേദ്. സഹോദരങ്ങള്‍: ഈശ്വരനായക്, ഗണേശ്, ദേവകി, ഗൗരി.
മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന പെർള സ്വദേശിയായ ഡെപ്യൂട്ടി തഹസില്‍ദാര്‍ മരിച്ചു
mynews
0