കാസര്‍കോട്: വീട്ടുകാര്‍ വീട് പൂട്ടി ബന്ധുവിന്റെ വിവാഹത്തിന് പോയ സമയത്ത് വീടിന് തീപിടിച്ചു. നെല്ലിക്കുന്ന് ബങ്കരക്കുന്നിലെ പ്രവാസി ശിഹാബിന്റെ വീടിനാണ് തീപിടിച്ചത്. വീടിന്റെ ബെഡ് റൂം കത്തി നശിച്ചു. വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ട് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം
വീട്ടുകാർ വീട് പൂട്ടിപോയ സമയം വീടിന് തീപിടിച്ചു
mynews
0