മഞ്ചേശ്വരം: എട്ടോളം കേസുകളില്‍ പ്രതിയായ യുവാവിനെ മഞ്ചേശ്വരം പൊലീസ് കാപ്പ ചുമത്തി ജയിലിലടച്ചു. ഉപ്പള സോങ്കാലിലെ അബൂബക്കര്‍ സിദ്ധീഖ് എന്ന പല്ലന്‍ സിദ്ധിഖി (30)നെയാണ് മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ടി.പി. രജീഷാണ് അറസ്റ്റ് ചെയ്തത്. ബാളിയൂരില്‍ ചെങ്കല്‍ ലോറികളുടെ ഡ്രൈവര്‍മാരെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പൊലീസ് എത്തിയപ്പോള്‍ തോക്ക് ചൂണ്ടി രക്ഷപ്പെട്ട കേസില്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു. തട്ടിക്കൊണ്ടു പോകല്‍, വാഹന യാത്രക്കാരെ തടഞ്ഞ് പണം തട്ടല്‍ തുടങ്ങി എട്ടോളം കേസുകളില്‍ സിദ്ധീഖ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 3 പ്രതികള്‍ക്കെതിരെ കൂടി കാപ്പ ചുമത്താന്‍ നടപടി തുടങ്ങി.
എട്ടോളം കേസുകളില്‍ പ്രതിയായ യുവാവിനെ മഞ്ചേശ്വരം പൊലീസ് കാപ്പ ചുമത്തി ജയിലിലടച്ചു
mynews
0