കുറ്റിക്കോൽ : മോർഫ് ചെയ്ത നഗ്ന വീഡിയോ ഫോണിൽ അയച്ച് പണം ആവശ്യപ്പെടുകയും വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച് മാനഹാനിപ്പെടുത്തുകയും ചെയ്തു എന്ന പരാതിയിൽ ബേഡകം പൊലീസ് കേസെടുത്തു.
കുറ്റിക്കോൽ വളവിലെ 47 കാരന്റെ പരാതിയിലാണ് കേസ്.
സാക്ഷി രജപുത്ത്,ജ്യോതിഷൻ കുറ്റിക്കോൽ കല്ലാട്ടു ഹൗസിൽ പി രാകേഷ് (38) എന്നിവർക്കെതിരെയാണ് കേസ്. കഴിഞ്ഞമാസം 22നാണ് സംഭവം.പരാതിക്കാരന് ആദ്യം വീഡിയോ കാൾ വിളിക്കുകയും പിന്നീട് എഡിറ്റ് ചെയ്ത വീഡിയോ അയച്ചുകൊടുത്ത് പണം അവശ്യപെടുകയുമായിരുന്നു എന്നാണ് പരാതി.പണം നൽകാൻ വിസമ്മതിച്ചപ്പോൾ ഒന്നാം പ്രതി ഫേസ്ബുക്ക് സുഹൃത്തായ രാകേഷിനു വീഡിയോ അയച്ചു കൊടുക്കുകയും അയാൾ വീഡിയോ പലർക്കും ഷെയർ ചെയ്യുകയും ചെയ്തു എന്നാണ് പരാതി. ബേഡകം പോലീസ് കേസെടുത്തു അന്വേഷിച്ചു വരുന്നു.