സ്‌കൂട്ടറില്‍ കടത്തി കൊണ്ടുവരികയായിരുന്ന 380 ഗ്രാം കഞ്ചാവുമായി ഒരാള്‍ പിടിയില്‍. കാസറഗോഡ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ രാധാകൃഷ്ണന്‍ പി.ജിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കെ.എല്‍ ഡബ്ല്യു 14 5937 നമ്പര്‍ ടിവിഎസ് എന്‍ടോര്‍ക് സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി അബ്ദുള്‍ ഖാദര്‍ കെ.ഇ (55) അറസ്റ്റിലായത്. പരിശോധനാ സംഘത്തില്‍ എക്‌സൈസ് പ്രിവന്റ്റീവ് ഓഫിസര്‍മാരായ അഷറഫ് സി.കെ, ജെയിംസ് എബ്രഹാം കുറിയോ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സാജന്‍ അപ്യാല്‍, കെ.സതീശന്‍, പ്രഷി പി.എസ്, എക്‌സൈസ് ഡ്രൈവര്‍ ക്രിസ്റ്റീന്‍ പി.എ, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മെയ്‌മോള്‍ ജോണ്‍, കൃഷ്ണപ്രിയ എന്നിവരും ഉണ്ടായിരുന്നു.
സ്കൂട്ടറിൽ കഞ്ചാവ് കടത്ത്; എക്സൈസ് പിടികൂടി
mynews
0