പഞ്ചായത്ത് പ്രസിഡന്റ്‌ സ്ഥാനത്തേക്ക് എസ്ഡി.പി.ഐയെ പിന്തുണച്ച സംഭവം,രണ്ട് സ്വതന്ത്രരെ ബിജെപി അംഗത്വത്തിൽ നിന്നും പുറത്താക്കി

മഞ്ചേശ്വരം : മഞ്ചേശ്വരവുമായി അതിർത്തി പങ്കിടുന്ന തലപ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതിയിലേക്ക് സ്വതന്ത്രരൂടെ പിന്തുണയോടെ എസ്ഡി.പി.ഐ വിജയിക്കുകയായിരുന്നു,ബിജെപി ക്ക് നേരത്തെ 11അംഗങ്ങളും ബിജെപി പിന്തുണയിൽ വിജയിച്ച രണ്ടുസ്വതന്ത്രരൂടെ പിന്തുണയും ഉണ്ടായിരുന്നു എന്നാൽ ബിജെപിയെ തള്ളി ഫയാസും മുഹമ്മദും എസ്ഡി.പി.ഐ യെ പിന്തുണക്കുകയായിരുന്നു, ഇവരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് ജില്ല പ്രസിഡന്റ് സുദർശൻ മൂഡബിദ്രി ആറ് വർഷത്തേക്ക് പുറത്താക്കി.
വ്യാഴാഴ്ച നടന്ന പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എസ്ഡി.പി.ഐ സ്ഥാനാർഥി ടി. ഇസ്മയിലിന് വോട്ട് ചെയ്ത ഫയാസ്, മുഹമ്മദ് എന്നിവർക്ക് എതിരെയാണ് നടപടി.ഇവർ സ്വതന്ത്രരായതിനാൽ ഇരുവരുടെയും പഞ്ചായത്ത് അംഗത്വത്തെ നടപടി ബാധിക്കില്ല.

തലപ്പാടി പഞ്ചായത്തിൽ മൊത്തമുള്ള 24 അംഗങ്ങളിൽ ബി.ജെ.പി11,
സ്വതന്ത്രർ 2 എസ്.ഡി.പിഐ 10, കോൺഗ്രസ് ഒന്ന് എന്നിങ്ങിനെയാണ് നില.

വോട്ടെടുപ്പ് ദിവസം ബി.ജെ.പിയുടെ മുഴുവൻ അംഗങ്ങളും ഹാജരുണ്ടായിരുന്നു. കോൺഗ്രസ് അംഗം വൈഭവ് ഷെട്ടി ബഹിഷ്കരിച്ചു. എസ്.ഡി.പി.ഐയുടെ ഡി.ബി ഹബീബ ഉംറക്ക് പോയതിനാൽ ഹാജരായില്ല. പ്രസിഡന്റ് സ്ഥാനത്തേക്ക് ഇസ്മയിലും ബി.ജെ.പിയുടെ സത്യരാജും തമ്മിലായിരുന്നു മത്സരം. സത്യരാജിന് 13ഉം ഇസ്മയിലിന് ഒമ്പതും വോട്ടുകളാണ് ലഭിക്കേണ്ടിയിരുന്നത്. എന്നാൽ എസ്‌ഡിപിഐ യുടെ തന്ത്രപരമായ നീക്കം ബിജെപി ക്ക് മനസ്സിലാക്കാനായില്ല, 11 വീതം വോട്ടുകൾ നേടി തുല്യതയിൽ എത്തിയതോടെ നെറുക്കടുപ്പ് വേണ്ടി വന്നു,
 ഇതേത്തുടർന്ന് വരണാധികാരി ശിശുവികസന ഓഫീസർ സ്വേത നടത്തിയ നറുക്കെടുപ്പിൽ ഇസ്മയിൽ വിജയിച്ചു.


വനിത ബണ്ട്സ് വിഭാഗത്തിന് സംവരണം ചെയ്ത വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആ വിഭാഗം അംഗങ്ങൾ മത്സരിക്കാൻ ഇല്ലാത്തതിനാൽ ബി.ജെ.പിയുടെ പുഷ്പാവതി ഷെട്ടി ഐക്യകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടു. ഫയാസും മുഹമ്മദും തങ്ങളിൽ ഒരാൾക്ക് പ്രസിഡന്റ് പദവി നൽകണമെന്ന് ബി.ജെ.പി നേതൃത്വത്തോട് തെരഞ്ഞെടുപ്പ് പ്രക്രിയക്ക് മുമ്പേ ആവശ്യപ്പെട്ടിരുന്നു. പാർട്ടി വഴങ്ങിയില്ല നിരാകരിച്ച് ബി.ജെ.പി സത്യരാജിനെ പ്രസിഡന്റ് സ്ഥാനാർഥിയാക്കുകയായിരുന്നു. ഫയാസും മുഹമ്മദും കൂടിയായതോടെ തലപ്പാടി പഞ്ചായത്തിൽ എസ്ഡി.പി.ഐ അംഗബലം 12 ആയി ഉയരും.
Previous Post Next Post
Kasaragod Today
Kasaragod Today