കാസര്‍കോട്: കാണാതായ ഹോട്ടല്‍ തൊഴിലാളിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബേര്‍ക്കയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കൊല്ലം സ്വദേശി ഹസൈനാര്‍ (54) ആണ് മരിച്ചത്. ദീര്‍ഘകാലമായി ചെര്‍ക്കള ഭാഗത്താണ് താമസം. ഇന്നലെ രാവിലെ മുതല്‍ ഹസൈനാറിനെ കാണാനില്ലാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചുവരികയായിരുന്നു. രാത്രിയോടെയാണ് ക്വാര്‍ട്ടേഴ്‌സിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്. കാസര്‍കോട് നിന്ന് ഫയര്‍ഫോഴ്‌സ് സംഘമെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഭാര്യ: ഖദീജ. വിദ്യാനഗര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി
കാണാതായ ഹോട്ടല്‍ തൊഴിലാളികാണാതായ ഹോട്ടല്‍ തൊഴിലാളിയുടെ മൃതദേഹം കിണറ്റിൽ
mynews
0