നടന്നുപോവുകയായിരുന്ന യുവതിയുടെ കഴുത്തില്‍ നിന്നും ബൈക്കില്‍ വന്ന യുവാവ്‌ സ്വര്‍ണമാല തട്ടിപ്പറിച്ചു

ഉദുമ: റോഡരികിലൂടെ നടന്നുപോവുകയായിരുന്ന യുവ
തിയുടെ കഴുത്തില്‍ നിന്നും ബൈക്കില്‍ വന്ന യുവാവ്‌ സ്വര്‍
ണ്ണമാല തട്ടിപ്പറിച്ചു.

ചെമ്മനാട ചാമക്കടവിലെ കൊമ്പനടുക്കം ഹസില്‍ ശി
വന്റെ ഭാര്യ സെല്‍വി (39)ന്റെ കഴുത്തില്‍ നിന്നുമാണ്‌ നാല്‍
ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണമാല തട്ടിപ്പറിച്ചത്‌. ഇന്നലെ രാ
വിലെ പത്തേകാലോടെ ചെമ്മനാട്‌ ചെറക്കല്‍ വൈദ്യര്‍ഷു
ക്കൂറിന്റെ ക്വാര്‍ട്ടേഴസിന്‌ മുന്നില്‍ വെച്ചാണ്‌ കറുത്ത മോ
ട്ടോര്‍സൈക്കിളില്‍ വന്ന യുവാവ്‌ സെല്‍വിയുടെ കഴുത്തില്‍
നിന്നും മാല തട്ടിപ്പറിച്ചത്‌. മേല്‍പ്പറമ്പ്‌ പോലീസ്‌ കേസെടു
ത്ത്‌ അന്വേഷണം ആരംഭിച്ചു.
Previous Post Next Post
Kasaragod Today
Kasaragod Today