കാസർകോട് : കാസർകോട് ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി സ്കൂളിൽ റാംഗിഗ്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ റാഗിംഗിനു വിധേയമാക്കുകയും തടയാന്‍ ചെന്ന സുഹൃത്തിനെ മര്‍ദ്ദിക്കുകയും ചെയ്‌ത സംഭവത്തില്‍ 12 പ്ലസ്‌ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു. ചെമ്മനാട് പഞ്ചായത്തു സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ പരാതി പ്രകാരമാണ് കേസ്. പരാതി നൽകിയ വിദ്യാർത്ഥി ചെങ്കള സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്ലസ് വണ്‍ ക്ലാസ് ആരംഭിച്ചതിനു ശേഷം പ്ലസ്‌ടു വിദ്യാര്‍ത്ഥികളുടെ റാഗിംഗ് സംബന്ധിച്ച പരാതികൾ ഉയരുകയാണ്. ഷര്‍ട്ടിന്റെ ബട്ടണ്‍ അഴിപ്പിക്കല്‍, ഷൂസ് അഴിപ്പിക്കല്‍, റോഡിനു കുറുകെ തുടര്‍ച്ചയായി നടത്തിപ്പിക്കല്‍, അനുസരിക്കാതെ വന്നാല്‍ മര്‍ദ്ദിക്കല്‍ എന്നിവ പതിവാണെന്നു വിദ്യാർത്ഥികൾ പറയുന്നു. സ്‌കൂളും പരിസരവും പൊലീസിന്റെ നിരീക്ഷണത്തിലാണ്. അതിനിടെ ബേക്കൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയെ റാഗിംഗിനു ഇരയാക്കിയ സംഭവത്തില്‍ മഞ്ചേഷ്വരം പൊലീസ് കേസെടുത്തു.അടിച്ചു ഗുരുതരമായി പരിക്കേല്‍പ്പിച്ചതിന് ഇതേ സ്‌കൂളിലെ പ്ലസ്‌ടു വിദ്യാര്‍ത്ഥികളായ നാലുപേര്‍ക്കെതിരെയാണ് കേസെടുത്തത്. മര്‍ദ്ദനത്തില്‍ ചെവിക്കു സാരമായി പരിക്കേറ്റ് മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസെടുത്തത്.
ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി സ്കൂളിൽ റാംഗിഗ്, 12 പ്ലസ്‌ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു
mynews
0