ട്രെയിനില്‍ വീണ്ടും ലൈംഗിക അതിക്രമം, യുവതിയുടെ പരാതിയില്‍ കാസര്‍കോട് റെയില്‍വേ പോലീസ് കേസെടുത്തു

കാസര്‍കോട്: മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗിക അതിക്രമത്തിന് പിന്നാലെ കാസര്‍കോടും യുവതിക്ക് നേരെ അതിക്രമം. കൊയിലാണ്ടി സ്വദേശിനിയായ 28 കാരിയുടെ പരാതിയില്‍ കാസര്‍കോട് റെയില്‍വേ പോലീസ് കേസെടുത്തു. ബുധനാഴ്ച വൈകീട്ട് മംഗളൂരുവില്‍ നിന്നും തിരുവനന്തപുരം വരെ പോകുന്ന മാവേലി എക്‌സ്പ്രസിലെ ജനറല്‍ കംപാര്‍ട്ടുമെന്റിലാണ് പീഡനശ്രമം നടന്നത്. ഭര്‍ത്താവുമൊന്നിച്ചു യാത്ര ചെയ്യവേ ട്രെയിന്‍ കാസര്‍കോട് വിട്ടശേഷം വാതില്‍ പടിയിലിരുന്ന 50 വയസുള്ള ആള്‍ യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കുകയായിരുന്നു. യുവതി എതിര്‍ത്തിട്ടും പീഡന ശ്രമം തുടര്‍ന്നു. പിന്നീട് സമീപത്തുണ്ടായിരുന്ന ഭര്‍ത്താവിനെ വിവരമറിയിച്ചു. ഭര്‍ത്താവും യുവതിയും ചേര്‍ന്ന് കയര്‍ത്തതോടെ കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനിലെത്തിയപ്പോള്‍ പ്രതി ട്രെയിനില്‍ നിന്ന് ഇറങ്ങിപ്പോയി. വ്യാഴാഴ്ച രാവിലെ കാസര്‍കോട് എത്തി യുവതി പരാതി നല്‍കുകയായിരുന്നു.
Previous Post Next Post
Kasaragod Today
Kasaragod Today