കൂഡ്‌ലു സര്‍വ്വീസ്‌ സഹകരണ ബാങ്ക്‌ കളക്ഷന്‍ ഏജന്റിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കാസർകോട്: കാസർകോട് വിദ്യാനഗറിൽ ബാങ്ക്‌ ദൈനം ദിന നിക്ഷേപ കളക്ഷന്‍ ഏജന്റിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മന്നിപ്പാടി ധൂമാവതി ക്ഷേത്രത്തിന്‌ സമീപം കാന്തിക്കരയിലെ ഉദയാനന്ദനാ(57)ണ്‌ മരിച്ചത്‌. കൂഡ്‌ലു സര്‍വ്വീസ്‌ സഹകരണ ബാങ്ക്‌ കളക്ഷന്‍ ഏജന്റായിരുന്ന ഉദയാനന്ദനെ ഇന്നലെ രാവിലെ വീട്ടിലെ കിടപ്പുമുറിയിലാണ്‌ മരിച്ച നിലയില്‍ കാണപ്പെട്ടത്‌.വീട്ടില്‍ നിന്ന്‌ പതിവ്‌ പോലെ രാവിലെ ബാങ്കിലേക്ക്‌ സ്‌കൂട്ടറില്‍ പുറപ്പെട്ടതായിരുന്നുവെന്ന്‌ പറയുന്നു. ഇതിനു ശേഷം ഭാര്യ ഉദയാനന്ദന്റെ മാതാവ്‌ താമസിക്കുന്ന വീട്ടിലേയ്‌ക്ക്‌ പോയിരുന്നു തിരിച്ച്‌ വീട്ടിലെത്തുമ്പോള്‍ സ്‌കൂട്ടര്‍ വീട്ടുമുറ്റത്ത്‌ കണ്ട്‌ അന്വേഷിച്ചപ്പോഴാണ്‌ മുറിക്കുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്‌. പരേതനായ വാസുവിന്റെയും ലക്ഷ്‌മിയുടെയും മകനാണ്‌. ഭാര്യ: ഉഷ. മകന്‍: ഉജ്ജ്വല്‍ (ബിരുദ വിദ്യാര്‍ത്ഥി).
Previous Post Next Post
Kasaragod Today
Kasaragod Today