ബേഡകം. ആയൂർവേദ മരുന്ന് കടയിൽ മരുന്ന് വാങ്ങാനെന്ന വ്യാജേനയെത്തി ഉടമയുടെ ഭാര്യയുടെ മൂന്ന് പവൻ്റെ മാല കവർന്ന കേസിൽ മോഷ്ടാവ് അറസ്റ്റിൽ.ഉദുമ മീത്തലേ മാങ്ങാട് സ്വദേശി ഷഹന മൻസിലിൽ അബ്ദുൾ മാലിക്കിനെ (26)യാണ് ഇൻസ്പെക്ടർ ടി.ദാമോദരൻ്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ എം.ഗംഗാധരൻ, അരവിന്ദൻ ,സീനിയർ സിവിൽ പോലീസ് ഓഫീസർ രാജേഷ് എന്നിവരടങ്ങിയ സംഘം അറസ്റ്റു ചെയ്തത്.ഇക്കഴിഞ്ഞ മാർച്ച് 26ന് ആണ് ബേഡകം പടുപ്പിലെ ആയൂർവേദ മരുന്ന് കടയിൽ നിന്നും ഉടമയുടെ ഭാര്യ തങ്കമ്മ (65) യുടെ കഴുത്തിൽ നിന്നും മൂന്ന് പവൻ്റെ മാല പ്രതി പൊട്ടിച്ചെടുത്ത് ബൈക്കിൽ രക്ഷപ്പെട്ടത്.പരാതിയിൽ കേസെടുത്ത പോലീസ് പ്രദേശത്തെ നിരീക്ഷണ ക്യാമറയിൽ നിന്നും പ്രതിയെ തിരിച്ചറിയുകയും ഇതിനിടെ ഇയാളുടെ കൂട്ടാളികളായ രണ്ടു പേർ ഹൊസ്ദുർഗ് പോലീസ് പിടിയിലാവുകയും ചെയ്തതോടെയാണ് ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പോലീസ് അറസ്റ്റു ചെയ്തത്.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
മരുന്ന് വാങ്ങാനെന്ന വ്യാജേനയെത്തി വയോധിക യുടെ മാല പൊട്ടിച്ച് ബൈക്കിൽ കടന്നുകളഞ്ഞു പ്രതി അറസ്റ്റിൽ
mynews
0