കാസർകോട്: സൗദി അറേബ്യയിലെ റിയാദില്‍ പുതുതായി ആരംഭിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റിൽ ബിസിനസ് പങ്കാളിയാക്കാമെന്ന് വാഗ്‌ദാനം ചെയ്‌ത് 20 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. അമ്മയും മകളും ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു. മലപ്പുറം പെരിന്തല്‍മണ്ണ ആനമങ്ങാട്ടെ വാഴേക്കട തേക്കിന്‍കാട്ട് ഹൗസില്‍ മൊയ്‌തീൻ ഹാജിയുടെ പരാതി പ്രകാരം പള്ളിക്കര മൗവ്വലിലെ പരയങ്ങാനം ഹൗസില്‍ മുഹമ്മദ് (42), കൂത്തുപറമ്പ് കണ്ണവം ചെറിയ പേരോത്ത് ഹൗസില്‍ പ്രകാശന്‍റെ ഭാര്യ സുജാത (47), മകള്‍ അക്ഷയ(26), കണ്ണവം രാജിയ മന്‍സിലില്‍ കാസിം(60) എന്നിവര്‍ക്കെതിരെയാണ് കോടതി നിര്‍ദ്ദേശ പ്രകാരം കേസെടുത്തത്. പ്രതികള്‍ റിയാദില്‍ ആരംഭിക്കുന്ന സൂപ്പർ മാര്‍ക്കറ്റ് ബിസിനസില്‍ പണം നിക്ഷേപിച്ചാൽ പാര്‍ട്‌ണര്‍ഷിപ്പും ലാഭ വിഹിതവും നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് 20 ലക്ഷം രൂപ തട്ടിയെടുത്തതെന്നു പരാതിയില്‍ പറയുന്നു.2022 മാര്‍ച്ച് 24, 26 ഫെബ്രുവരി 23, 24, ജൂണ്‍ 2, ജൂണ്‍ 5 തീയ്യതികളിലാണ് പണം നല്‍കിയത്.വഞ്ചനാ കുറ്റം ചുമത്തിയാണ് പ്രതികൾക്കെതിരെ കേസ്സെടുത്തിരിക്കുന്നത്.
സൂപ്പര്‍ മാര്‍ക്കറ്റിൽ ബിസിനസ് പങ്കാളിയാക്കാമെന്ന് വാഗ്‌ദാനം ചെയ്‌ത് 20 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി, അമ്മയും മകളും ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു.
mynews
0