കാസർകോട്: സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റിയിൽ പണയം വെച്ച ആഭരണങ്ങൾ വ്യാജ ഒപ്പിട്ട് കൈക്കലാക്കിയതായി പരാതി. 28.5 പവന്‍ പണയ സ്വര്‍ണ്ണം നഷ്ടമായെന്ന വീട്ടമ്മയുടെ പരാതിയിന്മേല്‍ കുറ്റിക്കോല്‍ അഗ്രികള്‍ച്ചറല്‍ സൊസൈറ്റി മുൻ സെക്രട്ടറി ബേത്തൂര്‍പ്പാറയിലെ മണികണ്‌ഠനെതിരെ പൊലീസ് കേസെടുത്തു. കുറ്റിക്കോല്‍ പരപ്പയിലെ കുഞ്ഞമ്പു നായരുടെ ഭാര്യ പി. ഇന്ദിരയാണ് പരാതി നൽകിയത്. 2009 മാര്‍ച്ച് മാസം മുതല്‍ 2018 ആഗസ്റ്റ് മാസം വരെയുള്ള വിവിധ കാലയളവുകളില്‍ പണയം വച്ച സ്വര്‍ണ്ണം താൻ അറിയാതെ വ്യാജ ഒപ്പിട്ടു കൈക്കലാക്കിയെന്നാണ് ഇന്ദിര പരാതിയിൽ പറയുന്നത്. ഈ കാലയളവില്‍ സൊസൈറ്റിയുടെ സെക്രട്ടറിയായിരുന്ന മണികണ്‌ഠനെ സംശയിക്കുന്നതായും ഇന്ദിര നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. ബാങ്കില്‍ നല്‍കിയ ഒപ്പു വ്യാജമാണോ എന്നു കണ്ടെത്താൻ ഫോറന്‍സിക് പരിശോധനയും മറ്റു ശാസ്‌ത്രീയ പരിശോധനകളും നടത്താനുള്ള ഒരുക്കത്തിലാണ് പൊലീസ്. ഇതിന്‍റെ ഭാഗമായി സൊസൈറ്റിയിലെ രേഖകള്‍ കസ്റ്റഡിയിലെടുത്ത് ഫോറന്‍സിക് ലാബിലേയ്‌ക്ക് പരിശോധനക്ക് അയക്കുമെന്ന് പൊലീസ് സൂചിപ്പിച്ചു.
സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റിയിൽ പണയം വെച്ച ആഭരണങ്ങൾ വ്യാജ ഒപ്പിട്ട് കൈക്കലാക്കിയതായി പരാതി, മുന്‍ സെക്രട്ടറിക്കെതിരെ കേസ്
mynews
0