സഹോദരിയുടെ മകളെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെതിരെ പോക്‌സോ പ്രകാരം കേസെടുത്തു

കാസർകോട്: കാസർകോട് മുള്ളേരിയയിൽ സഹോദരിയുടെ മകളെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെതിരെ പോക്‌സോ പ്രകാരം കേസെടുത്തു. ആദൂര്‍ പൊലീസ്‌ സ്റ്റേഷന്‍ പരിധിയിലെ 45 കാരനെതിരെയാണ്‌ കേസ്‌. നേരത്തെ പെണ്‍കുട്ടിയെ കയറിപ്പിടിച്ച പ്രതി ഇക്കഴിഞ്ഞ ജൂണ്‍ 23 ന്‌ ശാരീരികമായി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും  ഉണ്ടായ മാറ്റവും,ശാരീരികമായി ഉണ്ടായ മാറ്റവും ശ്രദ്ധയിൽപ്പെട്ടതോടെ  അടുത്ത ബന്ധു ചോദിച്ചപ്പോഴാണ്‌പീഡനത്തിനു ഇരയായ കാര്യം വ്യക്തമാക്കിയത്. തുടര്‍ന്ന്‌ പൊലീസില്‍ പരാതി നല്‍കുകയും കേസെടുക്കുകയുമായിരുന്നു. പെണ്‍കട്ടിയെ  വൈദ്യ പരിശോധനയ്‌ക്കു ഹാജരാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കി മൊഴിയെടുക്കും.
Previous Post Next Post
Kasaragod Today
Kasaragod Today