കാസർകോട് : കർണാടകയിൽ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന 4.297 ഗ്രാം എം.ഡി.എം എ മയക്കുമരുന്ന് എക്സൈസ് അധികൃതർ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായി. കർണ്ണാടക പുത്തൂർ സ്വദേശി മുസ്തഫ ഷെയ്കിനെ(35)യാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകീട്ട് കാസർകോട് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജെ.ജോസഫും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ കൂടുങ്ങിയത്. കർണാടകയിൽ നിന്ന് ചെർക്കളയിലേക്ക് മ്പൈക്കിൽ കടത്തുകയായിരുന്നു മയക്ക്മരുന്ന്. രഹസ്യ വിവരത്തെ തുടർന്നാണ് എക്സൈസ് സംഘം ചെർക്കളയിൽ വാഹന പരിശോധനക്ക് എത്തിയത്. സംശയകരമായ രീതിയിൽ ബൈക്കിലെത്തിയ യുവാവിനെ ചെർക്കള എച്ച്.പി പെട്രോൾ പമ്പിനു സമീപം വെച്ച് വാഹനം തടഞ്ഞ് പരിശോധിക്കുകയായിരുന്നു. ചെർക്കളയിൽ വിതരണം ചെയ്യാൻ കൊണ്ടുവന്നതായിരുന്നു മയക്ക് മരുന്ന്. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച ബൈക്കും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. സംഘത്തിൻ സിവിൽ എക്സൈസ് ഓഫീസർമാരായ പി രാജേഷ്, എം മുരളിധരൻ,, ടിവി അതുൽ എന്നിവരുമുണ്ടായിരുന്നു. പ്രതിയെ ബുധനാഴ്ച രാവിലെ കാസർകോട് കോടതിയിൽ ഹാജരാക്കും.
വിതരണത്തിനായി എത്തിച്ച എംഡിഎംഎ മയക്കുമരുന്നുമായി കർണാടക സ്വദേശി ചെർക്കള യിൽ അറസ്റ്റിൽ
mynews
0