കാസർകോട്,: കാണാതായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കര ചേറ്റ് കുണ്ട് സ്വദേശി മണികണ്ഠൻ ആണ് മരിച്ചത്. കഴിഞ്ഞദിവസം യുവാവിനെ വീട്ടിൽ നിന്നും കാണാതായിരുന്നു. ഇത് സംബന്ധിച്ച് നാട്ടുകാരും വീട്ടുകാരും അന്വേഷിച്ചു വരുന്നതിനിടയിലാണ് ശനിയാഴ്ച വൈകിട്ട് ചേറ്റുകുണ്ട് തെക്കുപുറം കെ എസ് ടി പി റോഡിന്റെ വളവിൽ റയിൽവേ ട്രാക്കിന്റെ പിറക് വശത്തുള്ള കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് എത്തി മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അവിവാഹിതനാണ്.മീത്തൽ അമ്പാടിയുടെയും മാധവിയുടെയും മകനാണ്. സഹോദരങ്ങൾ: മഹേഷ്, മാലിനി
കാണാതായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
mynews
0