കാസര്‍കോട്: പാചക വിദഗ്‌ദ്ധന്‍ ട്രെയിനില്‍ നിന്നു വീണു മരിച്ചു. പയ്യന്നൂര്‍ കാങ്കോല്‍, കോയിത്തട്ട മീത്തല്‍ഹൗസിലെ കെ.എം.സുരേഷ് (40)ആണ് മരിച്ചത്. മംഗ്‌ളൂരുവില്‍ ഞായറാഴ്ച നടന്ന മലയാളി സമാജത്തിന്റെ നേതൃത്വത്തിലുള്ള ഓണാഘോഷ പരിപാടിക്കു സദ്യയൊരുക്കി നാട്ടിലേക്ക് ട്രെയിനില്‍ മടങ്ങുന്നതിനിടയില്‍ കാസർകോട് കളനാടിന് സമീപമാണ് അപകടം. മൃതദേഹം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്‌തശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. മാതാവ്: സരോജിനി. സഹോദരൻ: കെ.എം.സന്തോഷ്
ട്രെയിനില്‍ നിന്നു തെറിച്ചു വീണ് യുവാവ് മരിച്ചു
mynews
0