കാസര്‍കോട്: പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസുകളില്‍ പ്രതികളായ ആറുപേരെ പൊലീസ് അറസ്റ്റു ചെയ്തു റിമാന്റു ചെയ്തു. ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരായ ആറുപേരാണ് റിമാന്റിലായത്. ഒളിവില്‍ പോയ ഒരാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. 10ാം ക്ലാസുകാരിയായ പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ ഇക്കഴിഞ്ഞ ആഗസ്ത് മാസത്തില്‍ പോക്സോ കേസെടുത്ത് ഒരാളെ അറസ്റ്റു ചെയ്തിരുന്നു. പിന്നീട് പെണ്‍കുട്ടിയെ വിശദമായ കൗണ്‍സിലിംഗിനു വിധേയയാക്കിയപ്പോഴാണ് മറ്റു ആറുപേര്‍ കൂടി പീഡിപ്പിച്ചതായുള്ള വിവരം കൂടി പുറത്തായത്. ഏഴുപേരെ പ്രതികളാക്കി ഏഴു പോക്സോ കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. അറസ്റ്റിലായ പ്രതികളില്‍ ഒരാള്‍ പെണ്‍കുട്ടിയുമായി അടുത്ത രക്തബന്ധം ഉള്ള ഒരാളാണെന്നാണ് സൂചന.
പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസുകളില്‍ പ്രതികളായ ആറുപേരെ പൊലീസ് അറസ്റ്റു ചെയ്തു
mynews
0