പ്രകൃതി വിരുദ്ധ പീഡനം; യുവാവിനെ പോലീസ് പിടികൂടി

കാസർകോട്:കാസർകോട് ബദിയടുക്ക നാരമ്പാടിയിൽ പതിനഞ്ചു കാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനു വിധേയനാക്കിയ യുവാവിനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. നാരമ്പാടി സ്വദേശിയായ അബ്‌ദുല്‍ റസാഖ്‌ (34) ആണ്‌ പിടിയിലായത്‌.വിശദമായ മൊഴിയെടുത്ത ശേഷം അറസ്റ്റു രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും. ഇക്കഴിഞ്ഞ തിങ്കളാഴ്‌ചയാണ്‌ കേസിനാസ്‌പദമായ സംഭവം.പരിചയക്കാരനായ ആണ്‍കുട്ടിയെ പ്രലോഭിപ്പിച്ചു കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ്‌ കേസ്‌. പീഡനത്തിന് ഇരയായ പതിനാലുകാരന്‍ പരാതി നല്‍കിയതോടെയാണ്‌ പോക്‌സോ കേസെടുത്ത്‌ പ്രതിയെ പൊലീസ്‌ കസ്റ്റഡിയിലെടുത്തത്‌
Previous Post Next Post
Kasaragod Today
Kasaragod Today