തളങ്കര: തളങ്കര തെരുവത്ത് സ്വദേശി ദുബായില്‍ അന്തരിച്ചു. തെരുവത്തെ ഹമീദ് ഖാന്റെയും അക്ത്തറുന്നിസയുടെയും മകന്‍ ഗുല്‍സാര്‍ ഹുസൈന്‍ ഖാന്‍ (65) ആണ് അന്തരിച്ചത്. ദുബായ് മിര്‍ദിഫിലെ നാദര്‍ ഉമര്‍ സിറ്റിയില്‍ കുടുംബസമേതം താമസിച്ച് വരികയായിരുന്നു. ദീര്‍ഘകാലമായി ദുബായിലെ ഒരു നിര്‍മ്മാണ കമ്പനിയിലായിരുന്നു ജോലി. അസുഖത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഭാര്യ: അന്‍സിയ. മക്കള്‍: റമീസ് ഖാന്‍, ആഹിദ് ഖാന്‍, റിസ ഖാന്‍. സഹോദരങ്ങള്‍: ഷഹനാസ്, ജുല്‍രഖ്, തസ്‌നീം, സുല്‍ഫിക്കര്‍ ഖാന്‍, ബഷീര്‍ ഖാന്‍, പരേതരായ മുഷ്താഖ് ഖാന്‍, അഫ്‌സല്‍ ഖാന്‍.
തെരുവത്ത് സ്വദേശി ദുബായില്‍ മരണപ്പെട്ടു
mynews
0