കാസര്‍കോട്: ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന മകന്‍ മരിച്ച വിവരമറിഞ്ഞ് അമ്മ കുഴഞ്ഞ് വീണ് മരിച്ചു. കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന തളങ്കര കൊറക്കോട് നാഗര്‍ക്കട്ട സ്വദേശിയും ജില്ലാ പഞ്ചായത്തിലെ ഓഫീസ് അസിസ്റ്റന്റ് ജീവനക്കാരനുമായ മഞ്ജുനാഥ(36)യാണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് മഞ്ചുനാഥയുടെ മരണ വിവരം ആസ്പത്രി അധികൃതര്‍ അമ്മയെ അറിയിച്ചത്. വിവരമറിഞ്ഞ ഉടന്‍ അമ്മ സുന്ദരി(56) ആസ്പത്രി വരാന്തയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. മഞ്ചുനാഥയുടെ അച്ഛന്‍: പരേതനായ സഞ്ജീവ.
ചികിത്സയിലായിരുന്ന മകന്‍ മരിച്ച വിവരമറിഞ്ഞ് അമ്മ കുഴഞ്ഞ് വീണ് മരിച്ചു
mynews
0