കാസർകോട്: കാസര്‍കോട്ടെ വിദ്യാര്‍ഥി നേതാവ് തൃശൂരില്‍ ട്രെയിനിടിച്ച് മരിച്ചു. എംഎസ്എഫ് മണ്ഡലം വൈസ് പ്രസിഡന്റ്ും സുന്നി ബാല വേദി ജില്ലാ പ്രസിഡന്റുമായ ചെര്‍ക്കള തായല്‍ ഹൗസിലെ ബാസിത് (21) ആണ് മരിച്ചത്. തൃശൂര്‍ ആളൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടം നടന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം എറണാകുളം പോയി ട്രെയിനില്‍ മടങ്ങിവരുമ്പോഴായിരുന്നു സംഭവം. റെയില്‍ പാളത്തില്‍ വീണ മൊബൈല്‍ ഫോണ്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിന്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. മൃതദേഹം ഇപ്പോള്‍ ചാലക്കുടി സൈന്റ് ജെയിംസ് ആശുപത്രിയിലാണുള്ളത്. പോസ്റ്റ് മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ട് പോകും. എസ്‌കെഎസ്എഫ്എഫ് ചെര്‍ക്കള മേഖല ട്രഷററാണ്.
ചട്ടഞ്ചാല്‍ എം ഐ സി കോളജിലെ ബി.ബിഎ അവസാനവര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയാണ്. മുഹമ്മദ് തായലിന്റെയും ഹസീനയുടെയും മകനാണ്. സഹോദരങ്ങള്‍: അജ്‌നാസ്( എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി),
മിന്‍ഷാന, ഫാത്തിമത്ത് ഹനാന.