ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചുവീണ വയോധികൻ ബസ് കയറി ദാരുണമായി മരിച്ചു

 കാസര്‍കോട്: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചപ്പോള്‍ റോഡിലേക്ക് തെറിച്ചു വീണ ആളുടെ ദേഹത്ത് ബസ് കയറി മരിച്ചു. പരിക്കേറ്റ മറ്റൊരു സ്‌കൂട്ടര്‍ യാത്രക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുള്ളേരിയ ബളവന്തടുക്ക സ്വദേശി തിമ്മപ്പ(60) ആണ് മരിച്ചത്. പരിക്കേറ്റ കിന്നിംഗാര്‍ സ്വദേശി ഗിരീഷിനെ(37) മുള്ളേരിയയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ബെള്ളൂര്‍ പള്ളപ്പാടിയിലാണ് അപകടം. ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചപ്പോള്‍ യാത്രക്കാരനായ തിമ്മപ്പ റോഡിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. കാസര്‍കോട് നിന്ന് കിന്നിംഗാറിലേക്ക് വരികയായിരുന്ന സ്വകാര്യബസ് തിമ്മപ്പയുടെ ദേഹത്ത് കൂടി കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ തിമ്മപ്പയെ കാസര്‍കോട് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. മൃതദേഹം കാസര്‍കോട് ജനറലാശുപത്രിയിലേക്ക് മാറ്റി. ആദൂര്‍ പൊലീസ് സ്ഥലത്തെത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Previous Post Next Post
Kasaragod Today
Kasaragod Today