കാസര്‍കോട്: കുടുംബസ്വത്ത് വീതം വച്ച് കിട്ടാത്ത വിരോധത്തില്‍ ജ്യേഷ്ഠന്റെ മകളെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയെ നാലു വര്‍ഷത്തെ തടവിനും 60,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കില്‍ 14 മാസം അധിക തടവ് അനുഭവിക്കണമെന്നും വിധി പ്രസ്താവനയില്‍ പറഞ്ഞു. കുണ്ടംകുഴി, കരോട്ടിപ്പാറ സ്വദേശി ലോഹിതാക്ഷനെ(46)യാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് ബിജു ടി വിവിധ വകുപ്പുകള്‍ പ്രകാരം ശിക്ഷിച്ചത്. 2018 ആഗസ്റ്റ് 23ന് വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. ബേഡകം എസ് ഐയായിരുന്ന ടി ദാമോദരന്‍ ആണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ ഗവ. പ്ലീഡര്‍ ജി ചന്ദ്രമോഹന്‍ ഹാജരായി.
ജ്യേഷ്ഠന്റെ മകളെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയെ നാലു വര്‍ഷം തടവിന് ശിക്ഷിച്ചു
mynews
0