കാസർകോട്: ബി.ജെ.പി മുന്‍ മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡന്റും അണങ്കൂര്‍ ശാരദാംബ ഭജന മന്ദിരം മുന്‍ പ്രസിഡന്റും, മുന്‍ സെക്രട്ടറിയുമായിരുന്ന എ.സതീശ (54) അന്തരിച്ചു. ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്നു. അണങ്കൂരിലെ വസതിയായ മൂകാംബിക നിവാസില്‍ ഇന്നലെ രാത്രി കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാഞ്ഞങ്ങാട് ചെമ്മട്ടംവയലില്‍ അലുമിനിയം ഫൈബര്‍ കോട്ടിംഗ് സ്ഥാപനത്തില്‍ മാനേജരായിരുന്നു. സുലോചനയാണ് ഭാര്യ. മക്കളില്ല.പരേതരായ ടി.കുഞ്ഞിരാമന്‍ -കാര്‍ത്ത്യായനി ദമ്പതികളുടെ മകനാണ്.
ബിജെപി നേതാവ് അണങ്കൂരിലെ സതീശ നിര്യാതനായി
mynews
0