കാറിൽ കടത്തുകയായിരുന്ന കഞ്ചാവുമായി 2 പേർ അറസ്റ്റിൽ

 കാസർകോട് : കാറിൽ കടത്തുകയായിരുന്ന ഒരു കിലോ കഞ്ചാവ് എക്സൈസ് എൻഫോഴ്‌സ് മെന്റ് ആന്റി നാർകോട്ടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് പിടികൂടി. കഞ്ചാവ് കടത്തിയ കാസറഗോഡ് സീതാംഗോളി സ്വദേശികളായ ഹനീഫ ബി (40) , ഫൈസൽ ( 38) എന്നിവരെ അറസ്റ്റ് ചെയ്തു. വാഹനമടക്കം കഞ്ചാവ് കസ്റ്റഡിയിൽ എടുത്ത് എൻ.ഡി.പി. എസ് കേസെടുത്തു. ഒന്നാം പ്രതി ഹനീഫ നേരത്തെ 2 കിലോ കഞ്ചാവ് കടത്തിയ കേസിലെ പ്രതിയാണ്. രണ്ടാം പ്രതി ഫൈസൽ കാപ്പ കുറ്റവാളിയായി ജയിലിൽ കിടന്നിരുന്നു. മയക്ക് മരുന്ന് കേസുകൾ ഉൾപ്പെടെ എട്ടോളം കേസുകളിൽ പ്രതിയാണ് . എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ശങ്കർ ജി എ യും പാർട്ടിയും ചേർന്ന് നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ മുരളി കെ വി, സാജൻ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജിത്ത് കെ ആർ, നസറുദ്ദീൻ എ കെ, ഷിജിത്ത് വി വി, പ്രി ഷി പി എസ്, നിഖിൽ പവിത്രൻ വനിത സിവിൽ എക്സൈസ് ഓഫീസർ കൃഷ്ണപ്രിയ, എം വി എക്സൈസ് ഡ്രൈവർമാരായ ക്രിസ്റ്റീൻ. പി. എ ,വിജയൻ പി എസ് എന്നിവർ പങ്കെടുത്തു.കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ കോടതിയിൽ ഹാജരാക്കി ടിയാൻമാരെ റിമാൻഡ് ചെയ്തു.


Previous Post Next Post
Kasaragod Today
Kasaragod Today