വധശ്രമക്കേസിലെ പ്രതിയെ അറസ്റ്റു ചെയ്യാനെത്തിയ പൊലീസിനെ ആക്രമിച്ച്‌ പ്രതിയെ രക്ഷപ്പെടുത്താന്‍ ശ്രമം. എട്ടുപേര്‍ക്കെതിരെ കേസെടുത്തു

 കാസർകോട്: വധശ്രമക്കേസിലെ പ്രതിയെ അറസ്റ്റു ചെയ്യാനെത്തിയ പൊലീസിനെ ആക്രമിച്ച്‌ പ്രതിയെ രക്ഷപ്പെടുത്താന്‍ ശ്രമം. എട്ടുപേര്‍ക്കെതിരെ ബദിയഡുക്ക പൊലീസ്‌ കേസെടുത്തു.ഇന്നലെ രാത്രി പെര്‍ള ചെക്ക്‌ പോസ്റ്റിലാണ്‌ സംഭവം. പെര്‍ള, നല്‍ക്ക ഹൗസിലെ ബി.മൊയ്‌തീന്‍ കുഞ്ഞിയെ കാര്‍ കയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി കത്തി നൗഷാദിനെ അറസ്റ്റു ചെയ്യാന്‍ എത്തിയ ബദിയഡുക്ക എസ്‌.ഐ എന്‍.അന്‍സാറിനം സംഘത്തിനും നേരെയാണ്‌ ആക്രമം ഉണ്ടായത്‌. സംഭവത്തില്‍ കത്തി നൗഷാദിനെയും അക്രമത്തിനു ഉപയോഗിച്ച കാറും പൊലീസ്‌ കസ്റ്റഡിയിലെടുത്തു.


Previous Post Next Post
Kasaragod Today
Kasaragod Today