ടിവിയില്‍ ക്രിക്കറ്റ് കളി കണ്ടുകൊണ്ടിരിക്കേ കുഴഞ്ഞുവീണ കപ്പല്‍ ജീവനക്കാരന്‍ മരിച്ചു

 കാസര്‍കോട്: കപ്പല്‍ ജീവനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. ഉദുമ എരോല്‍ സ്വദേശി കല്ലട ഗംഗാധരന്റെയും നാരായണിയുടേയും മകന്‍ നീഥിഷ് (33) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി വീട്ടില്‍ വെച്ചാണ് മരണം. ടിവിയില്‍ ക്രിക്കറ്റ് കളി കണ്ടുകൊണ്ടിരിക്കെ തളര്‍ന്ന് വീഴുകയായിരുന്നു. ഉടന്‍ ഉദുമയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മൃതദേഹം വ്യാഴാഴ്ച രാവിലെ 11 മണിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. നാലുമാസം മുമ്പാണ് അവധിയില്‍ നാട്ടിലെത്തിയത്. ഭാര്യ: ഷിജിന. മകന്‍: റത് വിക്. ഏക സഹോദരന്‍: നവീന്‍ കുമാര്‍.


Previous Post Next Post
Kasaragod Today
Kasaragod Today