കാസർകോട് : എലിവിഷം അകത്ത് ചെന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കോളജ് വിദ്യാർഥിനി മരിച്ചു. നാരംപാടി സ്വദേശി മഹാലിംഗ നായികിന്റെയും ശാംഭവിയുടെയും മകൾ അങ്കിത (18) ആണ് മരിച്ചത്. നവംബർ 10ന് വീട്ടിൽ വെച്ചാണ് എലിവിഷം അകത്ത് ചെന്ന് അങ്കിതയെ അവശ നിലയിൽ കണ്ടെത്തിയത്. തുടർന്ന് പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ബുധനാഴ്ച ഉച്ചയ്ക്ക് മണിയോടെ മരിച്ചു. മാതാവിന്റെ ഗൂഗിൾ പേ അങ്കിത ഉപയോഗിച്ചതിന് മാതാവുമായി പിണങ്ങിയിരുന്നുവെന്നും ഇതിനെ തുടർന്ന് അങ്കിതയ്ക്ക് മനോവിഷമം ഉണ്ടായിരുന്നതായും ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലെത്തിക്കും. നായന്മാർമൂലയിലെ കോളജിലെ പാരാമെഡിക്കൽ വിദ്യാർഥിനിയാണ് അങ്കിത. ബദിയഡുക്ക പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എലിവിഷം അകത്ത് ചെന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കോളജ് വിദ്യാർഥിനി മരിച്ചു
mynews
0