കാസർകോട്: കാസർകോട് ബോവിക്കാനത്ത് ബസ്സ് സ്കൂട്ടറിലിടിച്ച് യുവാവ് മരിച്ചു.മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.വെള്ളരിക്കുണ്ട് സ്വദേശിയാണെന്ന് സംശയിക്കുന്നു. സ്കൂട്ടറിലെ ആർ.സി ബുക്ക് ശരത് ദാമോധരൻ എന്നയാളുടെ പേരിലുള്ളതാണ്.ബോവിക്കാനത്ത് നിന്ന് കാനത്തൂർ പോകുന്ന റോഡിൽ ചിപ്ലിക്കയം ഭജന മഠത്തിന് സമീപമാണ് അപകടമുണ്ടായത്.രാവിലെ 10.45 ഓടെയാണ് അപകടമുണ്ടായത്. കാസർകോട് നിന്ന് കുറ്റിക്കോലിലേക്ക് പോവുകയായിരുന്ന തേജ് എന്ന സ്വകാര്യ ബസ്സാണ് സ്കൂട്ടറിലിടിച്ചത്. ബസ്സിന്‍റെ അമിത വേഗതയാണ് അപകടത്തിനിടയാക്കിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.മരിച്ചയാളുടെ തല തകർന്ന നിലയിലായിരുന്നു. ആദൂർ പൊലീസ് സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചു വരികയാണ്.
ബോവിക്കാനത്ത് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
mynews
0