എം.ഡി.എം. എ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

കാസർകോട്: ഇന്നോവ കാറിൽ കടത്തുകയായിരുന്ന 10:14 ഗ്രാം എം.ഡി.എം. എ കാസർകോട് എക്സൈസ് സംഘം പിടികൂടി. കാസറഗോഡ് എക്സൈസ് എൻഫോഴ്‌സ് മെന്റ് ആൻഡ് ആന്റി നാർകോട്ടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ശങ്കർ ജി എ യും പാർട്ടിയും ചേർന്ന് നടത്തിയ വാഹന പരിശോധനയിലാണ് എം.ഡി.എം.എ പിടിച്ചെടുത്തത്. മയക്കുമരുന്ന് കടത്തിയ മഞ്ചേശ്വരം താലൂക്കിൽ ബംബ്രാണ വില്ലേജിൽ ബായിക്കട്ട ബത്തേരി മുഹമ്മദ് മുസ്തഫ (33) എന്നയാളെ അറസ്റ്റ് ചെയ്തു. വാഹനമടക്കം എം.ഡി.എം.എ കസ്റ്റഡിയിൽ എടുത്ത് എൻ ഡി പി എസ് കേസെടുത്തതായി എക്സൈസ് അറിയിച്ചു. പ്രിവന്റീവ് ഓഫീസർമാരായ മുരളി കെ വി, അഷ്റഫ് സി കെ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജിത്ത് കെ ആർ, നസറുദ്ദീൻ എ കെ, ഷിജിത്ത് വി വി, പ്രി ഷി പി എസ്, ബാബു വിത്തൻ എക്സൈസ് ഡ്രൈവർ ക്രിസ്റ്റീൻ. പി. എ എന്നിവരും മയക്കുമരുന്ന് പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Previous Post Next Post
Kasaragod Today
Kasaragod Today