മംഗളൂരു: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. ലക്ഷങ്ങള്‍ വില വരുന്ന സ്വര്‍ണ്ണവുമായി ബേക്കല്‍ സ്വദേശിയടക്കം നാലുപേരെ കസ്റ്റംസ് അറസ്റ്റു ചെയ്തു. എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ദുബായില്‍ നിന്നും എത്തിയ ബേക്കല്‍, പള്ളിക്കര സ്വദേശി ഹംസ(31)യാണ് അറസ്റ്റിലായവരില്‍ ഒരാള്‍. മിഠായി പാക്കറ്റുകളില്‍ അകത്ത് പൊടി രൂപത്തില്‍ ഭദ്രമായി ഒളിപ്പിച്ചുവച്ച് കടത്തിയ 420 ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്. പിടിയിലായ സ്വര്‍ണ്ണത്തിനു കാല്‍കോടി രൂപ വില വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ട്രോളി ബാഗിനു അകത്താക്കി ഒളിപ്പിച്ചു കടത്തിയ സ്വര്‍ണ്ണവുമായി കര്‍ണ്ണാടക സ്വദേശികളായ രണ്ടു പേരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച ദുബായിയില്‍ നിന്നും എത്തിയ ഇന്‍ഡിഗോ വിമാനത്തിലെ മറ്റൊരു യാത്രക്കാരനില്‍ നിന്നു ട്രോളി ബാഗിനകത്തു ഒളിപ്പിച്ചു കടത്തിയ 217 ഗ്രാം സ്വര്‍ണ്ണം കണ്ടെത്തി. ഉത്തര കര്‍ണ്ണാടക ഹൊന്നാവാര്‍ സ്വദേശി മുഹമ്മദ് മുസാഫിര്‍ ഫക്കി (52)യാണ് അറസ്റ്റിലായത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ സ്വര്‍ണ്ണക്കടത്ത് പിടികൂടിയതിനെ തുടര്‍ന്ന് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
പൊടി രൂപത്തിലാക്കി കടത്താൻ ശ്രമിച്ച സ്വര്‍ണവുമായി കാസർകോട് സ്വദേശി ഉള്‍പ്പെടെ 4 പേര്‍ മംഗളൂരുവിൽ അറസ്റ്റില്‍
mynews
0