പിതാവ് എ.ഐ ക്യാമറയ്ക്ക് മുന്നില്‍ സീറ്റ് ബെല്‍റ്റിടാതെ 149 തവണ കാറോടിച്ചു, കാസർകോട്ടെ യുവതിക്ക് ലഭിച്ചത് 74,500 രൂപ പിഴ
കാസര്‍കോട്: എ.ഐ ക്യാമറയ്ക്ക് മുന്നില്‍ സീറ്റ് ബെല്‍റ്റിടാതെ 149 തവണ കാറോടിക്കാത്ത യുവതിക്ക് ലഭിച്ചത് 74,500 രൂപ പിഴ. കാസര്‍കോട് ബദിയടുക്ക സ്വദേശിനി ഉമൈറ ബാനുവാണ് കാറിന്റെ ഉടമ. കാറോടിച്ചതാകട്ടെ ഇവരുടെ പിതാവ് അബൂബക്കര്‍ ഹാജിയും. ഉമൈറയ്ക്ക് പിഴയടയ്ക്കാനുള്ള നോട്ടീസ് നല്‍കിയിരിക്കുകയാണ് ഗതാഗതവകുപ്പ്. വീട്ടില്‍ നിന്ന് അരക്കിലോമീറ്റര്‍ അകലെയുള്ള സ്വന്തം മരമില്ലിലേക്ക് രണ്ട് മൂന്നും തവണയാണ് ദിവസം അബൂബക്കര്‍ സീറ്റ് ബെല്‍റ്റിടാതെ കാറില്‍ യാത്ര ചെയ്തത്. ഇതൊക്കെ എഐ ക്യാമറയില്‍ പതിയുകയും ചെയ്തു. രാവിലെ മില്ലിലേക്ക് പോകുന്ന അബൂബക്കര്‍ പത്ത് മണിയോടെ തിരിച്ചെത്തി കുറച്ച് സമയത്തിനുളില്‍ തിരിച്ചുപോകും. പിന്നീട് ഉച്ചയ്ക്ക് ഊണുകഴിക്കാന്‍ വരും. തിരിച്ചുപോയശേഷം വൈകിട്ട് വീണ്ടുമെത്തും. ഓഗസ്റ്റ് ഒന്നുമുതല്‍ ഒക്ടോബര്‍ 30 വരെയുള്ള കാലയളവില്‍ 149 തവണ നിയമം ലംഘിച്ചു. ഒക്ടോബര്‍ 30 ന് ശേഷമുള കണക്ക് വരാനിരിക്കുന്നതേയുള്ളൂ. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഫോണില്‍ സന്ദേശമയച്ചിരുന്നെങ്കിലും മറുപടിയൊന്നും ലഭിക്കാത്തതിനെത്തുടര്‍ന്നാണ് തപാലില്‍ നോട്ടീസയച്ചത്.