കാസർകോട്: ചന്ദ്രഗിരിപുഴയിൽ വീണ് പ്രവാസിയെ കാണാതായി. പെരുമ്പള പൂഴിക്കടവിൽ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം.മേലാംകോട് സ്വദേശി മജീദ് (50) എന്നയാളെയാണ് കാണാതായത്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ തുടരുകയാണ്. സുഹൃത്തുക്കളായ മൂന്ന് പേർക്കൊപ്പം അർധരാത്രിയോടെ തോണിയിൽ പുഴയിൽ എത്തിയതായിരുന്നു മജീദ്. ഇതിനിടയിൽ തോണിയിലിരുന്ന് മദ്യപിക്കുന്നതിനിടെ മജീദ് പുഴയിൽ വീഴുകയായിരുന്നുവെന്നാണ് കൂടെയുണ്ടായിരുന്നവർ പൊലീസിന് മൊഴി നൽകിയിക്കുന്നത്.
ചന്ദ്രഗിരിപുഴയിൽ വീണ് പ്രവാസിയെ കാണാതായി
mynews
0