യുവതിയെ പീഡിപ്പിക്കുവാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ പൊലീസ്‌ ഭര്‍തൃസഹോദരനെതിരെ കേസെടുത്തു

 കാസർകോട്: യുവതിയെ പീഡിപ്പിക്കുവാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ പൊലീസ്‌ ഭര്‍തൃസഹോദരനെതിരെ കേസെടുത്തു.ആദൂര്‍ പൊലീസ്‌ സ്റ്റേഷന്‍ പരിധിയിലെ നാല്‍പതുകാരിയാണ്‌ പരാതിക്കാരി. ഇതേ യുവതിയുടെ പരാതി പ്രകാരം യുവാവിനെതിരെ നേരത്തെയും ആദൂര്‍ പൊലീസ്‌ സമാനമായ കേസ്‌ രജിസ്റ്റര്‍ ചെയ്‌തിരുന്നു. ഈ കേസ്‌ നിലനില്‍ക്കുന്നതിനിടയിലാണ്‌ വീണ്ടും പീഡന ശ്രമം ഉണ്ടായതെന്നു പരാതിയില്‍ പറയുന്നുണ്ട്. വീട്ടിൽ വച്ച് ഭർതൃ സഹോദരൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് ആരോപണം. പൊലീസ് അന്വേഷണം തുടങ്ങി.പരാതിക്കാരിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു.


Previous Post Next Post
Kasaragod Today
Kasaragod Today