കാസര്‍കോട്: കാണാതായ നിര്‍മാണത്തൊഴിലാളിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി. ബേഡകം വാവടുക്ക സ്വദേശി എച്ച്. കുഞ്ഞിരാമന്‍(52) ആണ് മരിച്ചത്. സി.പി.ഐ വാവടുക്കം ബ്രാഞ്ചംഗവും നിര്‍മ്മാണ തൊഴിലാളിയുമായിരുന്നു. വെള്ളിയാഴ്ച മുതല്‍ കുഞ്ഞിരാമനെ കാണ്‍മാനില്ലായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ ബേഡകം പൊലീസില്‍ പരാതി നല്‍കിയിരുന്നു. നാട്ടുകാരും ബന്ധുക്കളും പോലീസും അന്വേഷിച്ചു കൊണ്ടിരിക്കുന്നതിനിടെ ഞായറാഴ്ച വാവടുക്കം പുഴയിലെ പാലത്തിന് സമീപം മൃതദേഹം കണ്ടെത്തുകയായിരുന്നു. മഴയെ തുടര്‍ന്നു പുഴയില്‍ പെട്ടെന്ന് വെള്ളം ഉയര്‍ന്നപ്പോള്‍ അബദ്ധത്തില്‍ വെള്ളത്തില്‍ വീണതായിരിക്കാമെന്ന് കരുതുന്നു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുപറമ്പില്‍ സംസ്‌കരിച്ചു. ഭാര്യ: സുനിത. മക്കള്‍: ജ്യോതിക, ജ്യോതിഷ, ജ്യോതിമ, ജ്യോതില്ല്യ. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ടി. കൃഷ്ണന്‍, കെ. കുഞ്ഞിരാമന്‍, കൊല്ലംപണ ബാലകൃഷ്ണന്‍, വി. സുധാകരന്‍, എം. മോഹനന്‍, പി. രാജന്‍, എം. മാധവന്‍, മണ്ഡലം സെക്രട്ടറി, എം. ജനാര്‍ദ്ദനന്‍ നായര്‍ എന്നിവര്‍ വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.
കാണാതായ നിര്‍മാണത്തൊഴിലാളിയുടെ മൃതദേഹം പുഴയില്‍
mynews
0