കാസർകോട്: കെഎസ്ആർടിസി ബസും സ്വകാര്യ ബസും മത്സരിച്ചോടുന്നതിനിടെ സ്കൂൾ ബസ്സിൽ ഇടിച്ചു. നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്. വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെ മൈലാട്ടി ദേശീയ പാതയിലാണ് അപകടമുണ്ടായത്. കാസര്‍കോട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസും സ്വകാര്യ ബസും മത്സരിച്ചോടുകയും കുട്ടികളെ റോഡരികില്‍ ഇറക്കുകയായിരുന്ന സ്‌കൂള്‍ ബസിന് പിന്നില്‍ ഇടിക്കുകയുമായിരുന്നു. കുട്ടികളെ ഇറക്കുകയായിരുന്ന ചട്ടഞ്ചാല്‍ സ്‌കൂളിന്റെ ബസിന് പിറകിലാണ് കെ.എസ്.ആര്‍.ടി.സി. ബസ് ഇടിച്ചത്. സ്വകാര്യ ബസ് ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി നിര്‍മ്മിച്ച ഡിവൈഡറില്‍ ഇടിച്ചുനിന്നു. തലനാരിഴക്കാണ് വന്‍ ദുരന്തം ഒഴിവായത്. സ്കൂൾ ബസിന്റെ ഒരു ഭാഗം പാടെ തകർന്നു. ബസ്സിന്റെ തകർന്നിട്ടുണ്ട്. അതേസമയം കെ.എസ്.ആര്‍.ടി.സി. ബസിലെയും സ്വകാര്യ ബസിലെയും യാത്രക്കാര്‍ വേഗത കുറക്കാന്‍ ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാതെയാണ് മത്സരിച്ചോടിയതെന്ന് യാത്രക്കാര്‍ പറഞ്ഞു. ദേശീയ പാതയിൽ വൈകീട്ട് സ്വകാര്യ ബസുകളും കെഎസ്ആർടിസി ബസ്സുകളും മത്സരിച്ചോടുന്നത് പതിവാണെന്ന് യാത്രക്കാർ പറഞ്ഞു. ബേക്കൽ പൊലീസ് സ്ഥലത്ത് എത്തി ദേശീയപാതയിലെ ഗതാഗതം പുനസ്ഥാപിച്ചു.
മൈലാട്ടി ദേശീയ പാതയിൽ കെഎസ്ആർടിസി ബസ് സ്കൂൾ ബസിലിടിച്ച് നിരവധി പേർക്ക് പരിക്ക്
mynews
0