ഉപ്പളയില്‍ രണ്ടേ മുക്കാല്‍ കിലോ കഞ്ചാവും 40 കിലോ നിരോധിത പാന്‍ ഉല്‍പ്പന്നങ്ങളുമായി യുവാവ് പിടിയില്‍. ഉപ്പള മണിമുണ്ട സ്വദേശി സയ്യിദ് മുഹമ്മദ് അര്‍ഷാദിനെയാണ് ഫാളാറ്റ് മുറിയില്‍ വെച്ച് കുമ്പള എക്സൈസ് സംഘം വലയിലാക്കിയത്. വെള്ളിയാഴ്ച്ച ഉച്ചയോടെ ലഭിച്ച രഹ്യവിവരത്തിന് പിന്നാലെ കുമ്പള എക്സൈസ് ഇന്‍സ്പെക്ടര്‍ വി.വി പ്രസന്നകുമാറും സംഘവും ഫ്ളാറ്റിലെത്തി യുവാവിനെ കൈയ്യോടെ പിടികൂടുകയായിരുന്നു.
രഹസ്യവിവരം; ഉപ്പളയിൽ ഫ്ളാറ്റിൽ റെയ്ഡ്, കഞ്ചാവുമായി യുവാവ് പിടിയിൽ
mynews
0