കാസര്‍കോട്: ദേശീയപാതയിലെ ബേവിഞ്ച വളവില്‍ ബൈക്കില്‍ ടോറസ് ലോറിയിടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു. സുഹൃത്തായ വിദ്യാര്‍ഥിക്ക് ഗുരുതരമായി പരിക്കേറ്റു. ബൈക്കിന്റെ പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന നായന്മാര്‍മൂല ടി.ഐ.എച്ച്.എസ്.എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി ആലമ്പാടി ഏരിയപ്പാടിയിലെ ശിഹാബാ(17)ണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന മംഗളൂരു പി.എ കോളജ് ഒന്നാം വര്‍ഷ ബിബിഎ ലോജസ്റ്റിക് വിദ്യാര്‍ഥി ഏരിയപ്പാടിയിലെ ആദിലി (18) നാണ് പരിക്കേറ്റത്. ചെര്‍ക്കള-ബേവിഞ്ച ഹെയര്‍ പിന്‍ വളവിലാണ് അപകടം. ബൈക്ക് നിയന്ത്രണം വിട്ട് ലോറിക്കിടയിലേക്ക് നിരങ്ങി വീണാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ശിഹാബിനെ മംഗളൂരു ആസ്പത്രിയിലേക്ക് കൊ
ണ്ടു പോകും വഴിയാണ് മരണം. പിതാവ്: അബ്ദുല്ല. മാതാവ്: സൈനബ. സഹോദരങ്ങള്‍: ഷാനിബ, ശബീബ. വിദ്യാനഗര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.