കാസര്‍കോട്: ബസ് ഇറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ അതേ ബസിടിച്ച് കര്‍ഷകന്‍ മരിച്ചു. കാറഡുക്ക, ഗാഡുഗുഡ്ഡെ, കാനക്കോട്, കോളിക്കാലിലെ കുഞ്ഞിരാമന്‍ മണി(70)യാണ് മരിച്ചത്. വെള്ളിയാവ്ച വൈകുന്നേരം ഗാളിമുഖത്താണ് അപകടം. ഇദ്ദേഹം ഇറങ്ങിയ ബസിന്റെ മുന്‍വശത്തു കൂടി റോഡ് മുറിച്ചു കടക്കുന്നതിനിടയിലാണ് അപകടമെന്നു പറയുന്നു.
സംബ്യ പൊലീസ് കേസെടുത്തു. ഭാര്യ: നാരായണി. മക്കള്‍: മണി, സന്തോഷ്, സരോജിനി, സാവിത്രി
.