മംഗളൂരു: കള്ളനോട്ടുകളുമായി കാസര്‍കോട് സ്വദേശി മംഗളൂരുവില്‍ അറസ്റ്റിലായി. മഞ്ചേശ്വരം ചെക്ക് പോസ്റ്റിലെ കീര്‍ത്തേശ്വര അബുപാഡ്പു സ്വദേശി പ്രസ്വിത് (25) ആണ് സിസിബി പൊലീസിന്റെ പിടിയിലായത്. യുവാവില്‍ നിന്ന് 100, 200, 500 രൂപയുടെ കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്. രഹസ്യവിവരത്തെ തുടര്‍ന്ന് കങ്കനാടിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ഒറിജിനലെന്നു തോന്നിക്കുന്ന 9,000 രൂപയുടെ കള്ളനോട്ടുകളാണ് മറ്റൊരാള്‍ക്ക് കൈമാറാന്‍ പ്രതി എത്തിച്ചത്. 10,000 രൂപയുടെ മൊബൈല്‍ ഫോണും 4,250 രൂപയുടെ 35 യഥാര്‍ത്ഥ കറന്‍സികളും പൊലീസ് പിടിച്ചെടുത്തു. കുറെ കള്ള നോട്ടുകള്‍ ചെലവഴിച്ചതായി പ്രതി പറഞ്ഞു. കള്ളനോട്ട് നിര്‍മാണത്തിന്റെ ഉറവിടവും പൊലീസ് അന്വേഷിക്കുന്നുണ്ട്. മംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ അനുപം അഗര്‍വാള്‍, ക്രമസമാധാന വകുപ്പ് ഡിസിപി സിദ്ധാര്‍ത്ഥ ഗോയല്‍, ക്രൈം ആന്‍ഡ് ട്രാഫിക് ഡിസിപി ദിനേശ് കുമാര്‍ എന്നിവരുടെയും മംഗളൂരു സിസിബി യൂണിറ്റ് എസിപി പി എ ഹെഗ്ഡെയുടെയും നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
കള്ളനോട്ടുകളുമായി കാസര്‍കോട് സ്വദേശി മംഗളൂരുവില്‍ അറസ്റ്റിലായി
mynews
0