കാസര്‍കോട്: ബേക്കല്‍ ടൗണില്‍ ബൈക്കും കാറും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചെമ്മനാട് കോളിയടുക്കം സ്വദേശി മുഹമ്മദ് അഷ്‌റഫിന്റെ മകന്‍ സര്‍ഫ്രാസുല്‍ അമാനാണ് (20) മരിച്ചത്. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടം. കാര്‍ ബൈക്കിലിടിച്ച ശേഷം ഓട്ടോയിലും ഇടിച്ചു. നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുത തൂണിലിടിച്ച് മറിഞ്ഞു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അമാനെ മംഗളൂരു ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മംഗളൂരു പി.എ കോളേജ് വിദ്യാര്‍ത്ഥിയാണ്.
ബേക്കലിൽ ബൈക്കും കാറും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
mynews
0