കാസര്‍കോട്: കെ.എസ്.ആര്‍.ടി.സി ബസ് ബൈക്കിലിടിച്ച് പെയിന്റിങ് തൊഴിലാളിക്ക് ദാരുണാന്ത്യം. ചിറ്റാരിക്കാല്‍ സ്വദേശിയും ചൂരിത്തോട് ക്വാട്ടേഴ്‌സില്‍ താമസക്കാരനുമായ സജി ജോസ് കുഴിപ്പറമ്പില്‍(44) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പത്തോടെ ബന്തടുക്കയിലാണ് അപകടം. കാസര്‍കോട് നിന്ന് വരികയായിരുന്ന ബസ് ജോലികഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോവുകയായിരുന്ന സജിയുടെ ബൈക്കിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ സജി സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. മൃതദേഹം ബേഡകം പൊലീസെത്തി കാസര്‍കോട് ജനറലാശുപത്രിയിലേക്ക് മാറ്റി. ബേഡകം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. അടുത്തകാലത്തായി ക്വാട്ടേഴ്‌സില്‍ താമസിച്ചുവരുന്ന സജിക്ക് ഭാര്യയും രണ്ടുകുട്ടികളുമുണ്ട്. പിതാവ് ജോസ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം തിങ്കളാഴ്ച ഉച്ചയ്ക്ക് മൃതദേഹം വീട്ടിലെത്തിക്കും. സംസ്‌കാരം വൈകീട്ട് അഞ്ചിന് കരിവേടകം മേരിപുരം സെന്റ്‌ദേവാലയ സെമിത്തേരിയില്‍ നടക്കും.
കെ.എസ്.ആര്‍.ടി.സി ബസിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
mynews
0