കാണാതായ അധ്യാപികയെ കൊന്നു കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തി

സുള്ള്യ: കാണാതായ അധ്യാപികയെ കൊന്നു കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തി. മാണ്ഡ്യ, പാണ്ഡവപുരത്തെ ദീപിക (28)യാണ് കൊല്ലപ്പെട്ടത്. ഈ മാസം 20ന് രാവിലെ സ്‌കൂളിലേയ്ക്കു പോകുന്നുവെന്നു പറഞ്ഞാണ് ദീപിക വീട്ടില്‍ നിന്നു ഇറങ്ങിയത്. രാത്രിയായിട്ടും തിരിച്ചെത്തിയില്ല. വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ഫലം ഉണ്ടായില്ല. തുടര്‍ന്ന് വീട്ടുകാര്‍ മാണ്ഡ്യ പൊലീസില്‍ പരാതി നല്‍കി. കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് ദീപിക ജോലി ചെയ്യുന്ന മേല്‍ക്കോട്ട സ്‌കൂളിനു സമീപത്തെ കുന്നിന്‍ മുകളില്‍ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. ആരാണ് കൊലയാളിയെന്നോ, കൊലപാതകത്തിന്റെ ലക്ഷ്യം എന്താണെന്നോ വ്യക്തമായിട്ടില്ല. നവമാധ്യമങ്ങളില്‍ സജീവമായിരുന്ന ദീപികയ്ക്ക് വന്‍ സുഹൃത് ബന്ധം ഉണ്ടായിരുന്നതായി പറയുന്നു. കൊലയാളികളെ കണ്ടെത്തുന്നതിന്റെ ഭാഗമായി ദീപികയുമായി അടുത്ത ബന്ധം ഉള്ളവരുമായി നടത്തിയ സോഷ്യല്‍ മീഡിയ ചാറ്റിംഗ് പരിശോധിച്ച് വരികയാണ് പൊലീസ്.

Previous Post Next Post
Kasaragod Today
Kasaragod Today